Manorama Varthaaneram

വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026

Manorama Varthaaneram

Show Notes

സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്തമായി രംഗത്തുണ്ട്. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.

It has been some time since the seat, a socialist monopoly, was renamed as T.P. Chandrasekharan's soil. This time in Vadakara, it will be a fierce battle between the UDF – Janakeeya Munnani led by RMP, aiming to repeat last election's surprising victory, and the LDF, strategizing to recapture the fort. This time, the BJP is strongly in the field with the confidence of increased votes in the local body elections. Podcast presentation - K Ramesh. See omnystudio.com/listener for privacy information.

More from Manorama Varthaaneram

Oct 7, 2026

സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ ചർച്ചാവിഷയം. അപ്രതിക്ഷിതമായ ഈ തീരുമാനത്തെക്കുറിച്ചാണ് ഇന്ന് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് ചർച്ച ചെയ്യുന്നത്. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ This episode of Open Vote analyses the mid term removal of CPI(M) Palakkad District Secretary E.N. Suresh Babu from his position has triggered discussions across political circles following a formal misconduct complaint. Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau. See omnystudio.com/listener for privacy information.

Sep 5, 2026

The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes.

Sep 2, 2026

കേരളത്തിലെ സിപിഎം–സിപിഐ ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇത്തവണത്തെ ഓപ്പൺ വോട്ട് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് സുജിത് നായർ. This episode of Open Vote analyses the increasingly strained relationship between the CPI(M) and CPI in Kerala. As differences between the two Left parties continue to intensify, what is driving the growing tensions, and what could it mean for Kerala’s political landscape and the future of the Left alliance? Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau. See omnystudio.com/listener for privacy information.

Aug 15, 2026

ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും അയാളുടെ അസാന്നിധ്യത്തില്‍. എന്തിനാണ് ഇത്തരമൊരു വിധി? എന്തൊക്കെയാണ് ബഷാര്‍ അല്‍ അസദ് ചെയ്ത കുറ്റങ്ങൾ? എവിടെയാണ് അസദ് ഇപ്പോള്‍? A president who governed Syria for 24 years has been handed a death sentence by his own nation. And this verdict was delivered in his absence. Why such a judgment? What are the crimes Bashar al-Assad committed? Where is Assad now? The Fourth Criminal Court in Damascus has handed down death sentences to Bashar al-Assad; his brother Maher al-Assad, former head of the Syrian Army's Fourth Armored Division; and his relative Atif Najib, former Brigadier General of the Syrian Army. The sentences were issued for war crimes committed during Syria's 14-year-long civil conflict. The court ruling specifies that the crimes include premeditated murders, crimes against humanity, and the brutal torture of prisoners and political opponents. See omnystudio.com/listener for privacy information.

Aug 7, 2026

ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ് വിമർശനം

See all episodes →