
Show Notes
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ. കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് അവസാനിപ്പിച്ച് പുതിയ രീതിയിൽ ഇനി മുതൽ എങ്ങനെയായിരിക്കും പരീക്ഷാരീതി? പഠിക്കുന്ന വിഷയങ്ങളിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരിക? അറിയേണ്ടതെല്ലാം വിശദമായി പോഡ്കാസ്റ്റിൽ. Revolutionizing Education: What' s Changing in CBSE and ICSE? The National Education Policy (NEP) is bringing landmark shifts to the CBSE, ICSE, and ISC curricula. To help parents, students, and teachers navigate these changes, Manorama Online Premium presents an exclusive webinar featuring Dr. Joseph Emmanuel, Chief Executive and Secretary of the Council for the Indian School Certificate Examinations (CISCE). What's Inside This Podcast? The era of rote learning is coming to an end. But what does the future look like? In this episode, we dive deep into the practical impacts of the new policy: Discover how examination patterns are shifting away from textbook memorization toward competency-based assessments. What are the major changes coming to the subjects your children study every day? Dr. Joseph Emmanuel breaks down everything parents and educators need to know to stay ahead of the curve. Listen now to understand the future of the Indian classroom! See omnystudio.com/listener for privacy information.
More from Manorama Varthaaneram
സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ ചർച്ചാവിഷയം. അപ്രതിക്ഷിതമായ ഈ തീരുമാനത്തെക്കുറിച്ചാണ് ഇന്ന് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് ചർച്ച ചെയ്യുന്നത്. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ This episode of Open Vote analyses the mid term removal of CPI(M) Palakkad District Secretary E.N. Suresh Babu from his position has triggered discussions across political circles following a formal misconduct complaint. Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau. See omnystudio.com/listener for privacy information.
The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes.
കേരളത്തിലെ സിപിഎം–സിപിഐ ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇത്തവണത്തെ ഓപ്പൺ വോട്ട് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് സുജിത് നായർ. This episode of Open Vote analyses the increasingly strained relationship between the CPI(M) and CPI in Kerala. As differences between the two Left parties continue to intensify, what is driving the growing tensions, and what could it mean for Kerala’s political landscape and the future of the Left alliance? Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau. See omnystudio.com/listener for privacy information.
ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും അയാളുടെ അസാന്നിധ്യത്തില്‍. എന്തിനാണ് ഇത്തരമൊരു വിധി? എന്തൊക്കെയാണ് ബഷാര്‍ അല്‍ അസദ് ചെയ്ത കുറ്റങ്ങൾ? എവിടെയാണ് അസദ് ഇപ്പോള്‍? A president who governed Syria for 24 years has been handed a death sentence by his own nation. And this verdict was delivered in his absence. Why such a judgment? What are the crimes Bashar al-Assad committed? Where is Assad now? The Fourth Criminal Court in Damascus has handed down death sentences to Bashar al-Assad; his brother Maher al-Assad, former head of the Syrian Army's Fourth Armored Division; and his relative Atif Najib, former Brigadier General of the Syrian Army. The sentences were issued for war crimes committed during Syria's 14-year-long civil conflict. The court ruling specifies that the crimes include premeditated murders, crimes against humanity, and the brutal torture of prisoners and political opponents. See omnystudio.com/listener for privacy information.
ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ് വിമർശനം